എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കിക്കൊണ്ട് താഴ്ന്ന തസ്തികകളിലേക്കുള്ള സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബശ്രീ, കെക്സ്കോണ്‍ എന്നിവ വഴി ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാനുമുള്ള സര്‍ക്കാര്‍ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന സിക്രട്ടറി ടി ടി ജിസ്മോന് കുറ്റപ്പെടുത്തി.
ശുചീകരണം, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളില്‍ നിലവിലുള്ള ജീവനക്കാര്‍ ഒഴിഞ്ഞു പോകുന്ന മുറക്ക് സ്ഥിര നിയമനം വേണ്ടെന്ന് ധന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
കുടുംബ ശ്രീ, കേക്സ് കോണ്‍ എന്നിവയുമായി വാര്‍ഷിക കരാറില്‍ ഒപ്പ് വെക്കുകയും ആവശ്യമായ ജീവനക്കാരെ ദിവസക്കൂലിക്ക് മാത്രം നിയമിച്ച് ഇവരുടെ കൂലി ഓഫീസ് ചെലവിനത്തില്‍ നല്കാന് നിര്‍ദേശിച്ചിരിക്കുകയാണ്.
കേരളത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് റജിസ്റ്റര്‍ ചെയ്ത് തൊഴില്‍ നിയമനം കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു കൊണ്ട് തസ്തികകള്‍ വെട്ടിക്കുറക്കാനും അത് വഴി സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താനുമുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ല. ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായുള്ള ഇത്തരം നിലപാടുകള്‍ സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും
അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എഐവൈഎഫ് ജില്ലാ ശില്പശാല കുറ്റ്യാടി ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോന് ഉദ്ഘാടനം ചെയ്തു. അഡ്വ:കെപി ബീനൂപ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന് മാസ്റ്റര്‍, എ വൈസ് സംസ്ഥാന ജോയിന്‍ സെക്രട്ടറി അഡ്വക്കേറ്റ് കെ കെ സമദ്, ടി കെ രാജന് മാസ്റ്റര്‍, അജയ് ആവള, ശ്രീജിത്ത് മുടപ്പിലായി, കെ കെ മോഹന്‍ദാസ് സംഘടനാരേഖ അഭിജിത്ത് കോറോത്ത് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത് പ്രസിഡണ്ട് റിയാസ് അഹമ്മദ് ജോയിന്‍ സെക്രട്ടറിമാര്‍ അനുശ്രീ സി കെ വിജിത്ത് ലാല്‍ ധനേഷ് കാരയാട് വൈസ് പ്രസിഡണ്ട് മാരായി അനൂപ് മേരി റിജേഷ് ശ്രീജിത്ത് പി പി പതിമൂന്നാംഗം എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ തകര്‍ക്കാന്‍
ശ്രമിക്കുന്നത് ഇടതു നയമല്ല :ടി ജിസ്മോന്