ഡല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും നാടകം; മാര്‍ മിലിത്തിയോസ്

ഡല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും നാടകം; മാര്‍ മിലിത്തിയോസ്

തൃശ്ശൂര്‍: ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കൊപ്പം നരേന്ദ്ര മോദിയുടെ ഡല്‍ഹിയിലെ ക്രിസ്മസ് ആഘോഷം ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നാടകമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പ് മാര്‍ മിലിത്തിയോസ്. കേരളത്തില്‍ പുല്‍ക്കൂട് ആക്രമിച്ചു നശിപ്പിച്ചതില്‍ സംഘപരിവാറിന്റെ ഇരട്ടത്താപ്പിനെതിരെയാണ് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്റെ വിമര്‍ശനം. ”അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ …!” മാര്‍ മിലിത്തിയോസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. ഡല്‍ഹിയിലെ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുത്തത്.

 

 

 

ഡല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് പ്രധാനമന്ത്രിയുടേയും
ബിജെപിയുടേയും നാടകം; മാര്‍ മിലിത്തിയോസ്

Share

Leave a Reply

Your email address will not be published. Required fields are marked *