സിംല: ഹിമാചല്‍പ്രദേശിലെ മണാലിയിലെ ശക്തമായ മഞ്ഞുവീഴ്ച കാരണം കുടുങ്ങിയത് നിരവധി വിനോദ സഞ്ചാരികളും വാഹനങ്ങളും. റോഹ്താങിലെ സോളാങിനും അടല്‍ ടണലിനും ഇടയില്‍ മണിക്കൂറുകളോളം ആണ് വാഹനങ്ങള്‍ കുടുങ്ങിയത്. ആയിരത്തോളം വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റാന്‍ പൊലീസ് സഹായം വേണ്ടി വന്നു. 700ഓളം വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി. മഞ്ഞുമൂടിയ ക്രിസ്മസ് പര്‍വത നിരകളില്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ് ഇവിടെ. ഇത്തവണടൂറിസം മേഖലയ്ക്ക് വലിയ ആവേശമുണര്‍ത്തിയിരിക്കുകയാണ് .
ശക്തമായ മഞ്ഞു വീഴ്ച; മണാലിയില്‍ കുടുങ്ങിയത് വിനോദ സഞ്ചാരികള്‍