ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി. സിന്ധു വിവാഹിതയായി

ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി. സിന്ധു വിവാഹിതയായി

ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി. സിന്ധു വിവാഹിതയായി. ഹൈദരാബാദിലെ ഐ.ടി പ്രൊഫഷണലായ വെങ്കടദത്ത സായിയാണ് വരന്‍. ഹൈദരാബാദില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണലായ വെങ്കടദത്ത സായി നിലവില്‍ പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. രാജസ്ഥാനിലെ ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിള്‍സ് റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ രാജ്യത്തെ രാഷ്ട്രീയ, കായിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തുവെന്നാണ് വിവരം. വിവാഹത്തിന്റെ ചിത്രങ്ങള്‍ ദമ്പതികള്‍ ഇതുവരെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടില്ല.

ചൊവ്വാഴ്ച ഹൈദരാബാദില്‍ ഇരുകുടുംബങ്ങളും ചേര്‍ന്ന് വിവാഹസത്കാരം നടത്തും. രണ്ട് കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ടെന്നും ഒരുമാസം മുന്‍പാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും സിന്ധുവിന്റെ അച്ഛനും മുന്‍ വോളിബോള്‍ താരവുമായ പി.വി. രമണ നേരത്തേ അറിയിച്ചിരുന്നു. ജനുവരിയില്‍ സിന്ധു വീണ്ടും ബാഡ്മിന്റണ്‍ മത്സരത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിനാല്‍ അതിനുമുന്‍പുള്ള ഇടവേളയില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

 

 

ബാഡ്മിന്റണ്‍ സൂപ്പര്‍താരം
പി.വി. സിന്ധു വിവാഹിതയായി

 

Share

Leave a Reply

Your email address will not be published. Required fields are marked *