കൊയിലാണ്ടി :ജനുവരി 9,10,11,12 തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ജില്ലാ തല രചനാ മത്സരങ്ങള്‍ക്ക് കൊയിലാണ്ടി കാപ്പാട് ബീച്ചില്‍ തുടക്കമായി.
ജില്ലയിലെ 263 മേഖലകളില്‍ നിന്നു 16 ബ്ലോക്കുകളില്‍ നിന്നും മത്സരിച്ച് വിജയിച്ച മത്സരാര്‍ത്ഥികള്‍ കവിത,കഥ,ഉപന്യാസം ,ക്വിസ്സ് മത്സരങ്ങളില്‍ പങ്കെടുത്തു.
രചന മത്സരങ്ങളുടെ ജില്ലാ തല ഉദ്ഘാടനം എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് നിര്‍വഹിച്ചു. ഡി വൈ ഫ് ഐ ജില്ലാ പ്രസിഡന്റ് എല്‍ ജി ലിജീഷ് അധ്യക്ഷത വഹിച്ചു.
കവി സത്യചന്ദ്രന്‍ പൊയില്‍കാവ് ,ചലച്ചിത്രതാരം ബാസ്‌ക്കരന്‍ വെറ്റില പാറ. നാടക പ്രവര്‍ത്തകന്‍ രവി കാപ്പാട് , ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു, ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം നിനു, ജില്ലാ ജോ: സെക്രട്ടറി ടി. അതുല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ് എന്നിവര്‍ സംസ്സാരിച്ചു.
ബ്ലോക്ക് സെക്രട്ടറി എന്‍ .ബിജീഷ് സ്വാഗതവും, ബ്ലോക്ക് പ്രസിഡന്റ് കെ.കെ സതീഷ് ബാബു നന്ദിയും പറഞ്ഞു. മത്സരങ്ങള്‍ക്ക് ശേഷം വിവിധകലാ പരിപാടികള്‍ വേദിയില്‍ അവതരിപ്പിച്ചു.
സ്റ്റേജ് ഇന മത്സരങ്ങള്‍ ജനുവരി 5 ന് കുന്ദമംഗലത്ത് വെച്ച് നടക്കും.
യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
ജില്ലാ തല മത്സരങ്ങള്‍ക്ക് തുടക്കമായി