പ്രതിപക്ഷ നേതാവ് അഹങ്കാരത്തിന്റെ ആള്‍രൂപം;വെള്ളാപ്പള്ളി നടേശന്‍

പ്രതിപക്ഷ നേതാവ് അഹങ്കാരത്തിന്റെ ആള്‍രൂപം;വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ഇത്രയും നിലവാരമില്ലാത്ത, ബഹുമാനമില്ലാതെ സംസാരിക്കുന്ന പ്രതിപക്ഷനേതാവിനെ കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചു.

തീരെ നിലവാരമില്ലാതെ പരോക്ഷമായിട്ട് ഒരു ബഹുമാനമില്ലാതെ സംസാരിക്കുന്ന പ്രതിപക്ഷനേതാവിനെ ഞാന്‍ കണ്ടിട്ടില്ല. ഞാനാണ് രാജാവും രാജ്ഞിയും രാജ്യവും എല്ലാം എന്ന ഭാവത്തിലാണ് പ്രതിപക്ഷനേതാവ് സംസാരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ മൂലയിലിരുത്തിക്കൊണ്ട്, ഒതുക്കിയല്ലേ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.താന്‍ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതേസമയം രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം സര്‍ക്കാരോളം മെച്ചമല്ലെന്നും പുതുതായി വന്ന മന്ത്രിമാരില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ പറ്റിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭരണം മെച്ചമല്ല എന്ന് അതിനകത്തുള്ളവര്‍ തന്നെ ചര്‍ച്ച ചെയ്ത് അത് നികത്താന്‍ വേണ്ടിയുള്ള നിര്‍ദേശം നല്‍കുന്ന കാലഘട്ടത്തില്‍ ഞാന്‍ സത്യമല്ലേ പറയേണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

 

പ്രതിപക്ഷ നേതാവ് അഹങ്കാരത്തിന്റെ
ആള്‍രൂപം;വെള്ളാപ്പള്ളി നടേശന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *