എം ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു

എം ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മലയാള സാഹിത്യ കുലപതി എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥി മെച്ചപ്പെടുന്നതായി സംവിധായകന്‍ ജയരാജ്. അദ്ദേഹം കാല്‍ അനക്കുന്നുണ്ട്, കണ്ണ് തുറന്ന് നോക്കുന്നുണ്ട്, തിരിച്ച് വരാന്‍ പ്രാര്‍ഥിക്കാമെന്ന് ജയരാജ് പറഞ്ഞു. ആശുപത്രിയിലെത്തി എംടിയെ കണ്ടശേഷം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജ്

‘ഞാനദ്ദേഹത്തെ കയറി കണ്ടു. കുറച്ച് ബെറ്ററായിട്ട് തോന്നുന്നുണ്ട്. കാലൊക്കെ അനക്കുന്നുണ്ട്. പിന്നെ നോക്കുന്നുണ്ട്. കുറച്ചൊക്കെ ഇംപ്രൂവ്മെന്റ് തോന്നുന്നുണ്ട്. നമുക്ക് അദ്ദേഹം തിരിച്ചുവരാന്‍ പ്രാര്‍ഥിക്കാം. മെഡിക്കല്‍ ടീമുമായി സംസാരിച്ചിരുന്നു. ഇന്നലത്തേക്കാള്‍ മെച്ചമാണെന്നാണ് ്‌വരും പറഞ്ഞത്. അത് ഒരു അത്ഭുതകരമായ പുരോഗതിയായി തോന്നുന്നു. നമുക്ക് പ്രാര്‍ഥനയോടെ പ്രതീക്ഷിക്കാമെന്നും ജയരാജ് പറഞ്ഞു.

എംടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ രാവിലെ അറിയിച്ചിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്.

ഈ മാസം 15നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

 

എം ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *