കേരളത്തിലെ അറബിക് പഠന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം :ഡോ. ഹുസൈന്‍ മടവൂര്‍
അരീക്കോട് : കേരളത്തിലെ അറബിക്ക് പാഠ്യപദ്ധതിയും അധ്യാപന രീതിയും ശ്ലാഘനീയമാണെന്ന് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല അറബിക്ക് പി.ജി അക്കാദമിക്ക് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. നൂതന സാങ്കേതികവിദ്യകളുപയോഗിച്ച് ഭാഷാപഠനം വളരെ കാര്യ പ്രസക്തമായാണ് പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും നടക്കുന്നതെന്നും അധ്യാപകര്‍ പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിട്ടയേഡ് അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അരീക്കോട് സംഘടിപ്പിച്ച
അറബിക്ക് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി ഉദ്ഘാടനം ചെയ്തു. ആര്‍ .എ.ടി.എഫ് സബ് ജില്ലാ പ്രസിഡന്റ് വി.പി ശിഹാബുദ്ദീന്‍ അന്‍വാരി ആധ്യക്ഷം വഹിച്ചു. ഡോ. എ. ഐ വിലായത്തുല്ല, ഡോ. എം.ടി അബ്ദുസ്സത്താര്‍, ഡോ. എം അബ്ദുറസാഖ് സുല്ലമി, പ്രൊഫ: എന്‍ വി.സകരിയ്യ , പ്രൊഫ:കെ. മായിന്‍കുട്ടി സുല്ലമി,വൈ. പി അബൂബക്കര്‍ മാസ്റ്റര്‍, അറബി നോവലിസ്റ്റ് അലി എം. മൂര്‍ക്കനാട്, വൈ. കെ അബ്ദുല്ല, അറബി കവികളായ പ്രൊഫ: എം. മുഹമ്മദ് ത്വയ്യിബ് സുല്ലമി,
മുഹമ്മദ് ഖര്‍ളി, ആര്‍. എ.ടി.എഫ്. സംസ്ഥാന സെക്രട്ടരി കെ. അബ്ദുസ്സലാം സുല്ലമി, സബ് ജില്ലാ സെകട്ടരി എ. എം റഫീഖ് പെരുമ്പറമ്പ , ട്രഷറര്‍, ശിഹാബുദ്ദീന്‍ ഒതായി,
കെ. സുലൈമാന്‍ അരീക്കോട്,സി.എന്‍ അസൈനാര്‍, എന്‍. എ കരീം തൃക്കളയൂര്‍, കലിമുല്ല തെരട്ടമ്മല്‍, എം. ഖാസിം മൂര്‍ക്കനാട് , അബ്ദുറസാഖ് ഇരിവേറ്റി,വനിതാ വിംഗ് ഭാരവാഹികളായ പി.എസ്. മൈമൂന, എം.കെ. ജമീല ചെമ്ര കാട്ടൂര്‍, വി.സി സഫിയ പ്രസംഗിച്ചു.