മന്ദാരം പബ്ലിക്കേഷന്‍സ് ലിറ്ററേച്ചര്‍ ഓഫ് ലൗ കാവ്യപുരസ്കാരവും, മൂന്ന് സാഹിത്യ കൃതികളുടെ പ്രകാശനവും 22 ന് (ഞായറാഴ്ച്ച)ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് കൈരളി ശ്രീ വേദി ഓഡിറ്റോറിയത്തില്‍ നടക്കും. എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ പി രാമനുണ്ണി ഉദ്ഘാടനവും കാവ്യപുരസ്കാരവും നിര്‍വ്വഹിക്കും.
മന്ദാരം ബ്രാന്റ് അംബാസിഡറും ചലച്ചിത്ര താരവുമായ രമാദേവിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍
മന്ദാരം ഡയറക്റ്ററും എഴുത്തുകാരനുമായ റഷീദ് വെന്നിയൂര്‍ ആമുഖഭാഷണം നടത്തും.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും എഴുത്തുകാരിയുമായ ജാനമ്മ കുഞ്ഞുണ്ണി, ചലച്ചിത്ര താരം നന്ദകിഷോര്‍ എന്നിവര്‍ പുസ്തകങ്ങളുടെ പ്രകാശനവും,ലിറ്ററേച്ചര്‍ ഓഫ് ലൗ സന്ദേശ പ്രചരണ പ്രഭാഷണം ചലച്ചിത്ര താരം കൃപ പ്രദീപനും നിര്‍വ്വഹിക്കും.
കവി ഫ്രെഡി പൗലോസ് , എഴുത്തുകാരി ഡോ.ഹസീന ബീഗം എന്നിവര്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തും.
ലോക കേരള സഭ അംഗം പി കെ കബീര്‍ സലാല, ജേര്‍ണലിസ്റ്റ് റിയാദ് എസ് ഖാന് , ഫിലിം പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാഫി ചെമ്മാട് എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും.
സാഹിത്യ രംഗത്തെ പന്ത്രണ്ട് കവികളെ കാവ്യപുരസ്കാരം നല്കി ആദരിക്കുന്ന ചടങ്ങില്‍ കവികളായ ശ്യാം കുമാര്‍ , എളവൂര്‍ വിജയന് ,പാലോട്ട് ജയപ്രകാശ്, സിനിമ പിന്നണി ഗായകന് അബ്ദുല്‍ ഹഖ്, മറ്റു വിശിഷ്ടരും പ്രമുഖരുമായ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറിലേറെ എഴുത്തുകാരും സാഹിത്യ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന പരിപാടിയില്‍ കവയത്രിമാരായ സുഹ്റ ഗഫുര്‍ സ്വാഗതവും, ഷീന മനോജ് നന്ദിയും പറയും.
മന്ദാരം ഡയറക്റ്റര്‍ റഷീദ് വെന്നിയൂര്‍,ലോക കേരള സഭാ അംഗം പി കെ കബീര്‍ സലാല, കവി ഫ്രെഡി പൗലോസ് , കവയത്രിമാരായ ജെസ്സി എം പി , രതി പ്രസാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മന്ദാരം പബ്ലിക്കേഷന്‍സ് ലിറ്ററേച്ചര്‍ ഓഫ് ലൗ
കാവ്യപുരസ്കാര സമര്‍പ്പണവും
സാഹിത്യ കൃതികളുടെ പ്രകാശനവും 22 ന്