കോഴിക്കോട്: എഴുത്തുകാരി ആര്‍.രാജശ്രീയുടെ കല്ല്യാണിയെന്നും., ദാക്ഷായണിയെന്നും പേരായ ‘രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലിന്റെ സ്വതന്ത്ര ആവിഷ്‌ക്കാരമായ കല്ല്യാണിയും, ദാക്ഷായണിയും എന്ന മോഹിനിയാട്ടം നൃത്താവിഷ്‌ക്കാരം സൂര്യ ഫെസ്റ്റിവെലില്‍ അരങ്ങേറുമെന്ന് നര്‍ത്തകി പി.സുകന്യയും ചലച്ചിത്ര സംവിധായകനും, ചിത്രകാരനുമായ ടി.ദീപേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 31ന് (ചൊവ്വ) വൈകിട്ട് 6.45ന് തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. ഒന്നര മണിക്കൂറാണ് അവതരണ ദൈര്‍ഘ്യം. കല്ല്യാണിയായി പി.സുകന്യയും, ദാക്ഷായണിയായി ദേവിക എസ്.നായരും അരങ്ങിലെത്തും.
പുരാതന കഥകളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മോഹിനിയാട്ടത്തെ പുത്തന്‍ കാലത്തെ ജീവിതവുമായി ബന്ധപ്പെടുത്തി ഈ നൃത്ത രൂപത്തെ ജനകീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റു കഥാപാത്രങ്ങളായി സൗമ്യ.എ.ടി, അനാമിക.ഇ, റിതുനന്ദ.ആര്‍.ജെ, സ്‌നിഷിത സുനില്‍ കുമാര്‍ എന്നിവരും വേദിയിലെത്തും. സ്റ്റേജ് ഡിസൈനിംങ് ടി.ദീപേഷും, വരികള്‍ സുരേഷ് നടുവത്തും, സംഗീതം നല്‍കി ആലാപനം നടത്തുന്നത് ഡോ. ദീപ്‌ന അരവിന്ദുമാണ്. നിര്‍മ്മാണം ശ്രാവണിക-അമല്‍ഗമേഷന്‍ ഓഫ് ആര്‍ട്‌സ് വയലട, ബാലുശ്ശേരി, കോഴിക്കോട്. വാര്‍ത്താസമ്മേളനത്തില്‍ സൗമ്യ.എ.ടിയും സംബന്ധിച്ചു.