ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു.പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് സ്പീക്കര്‍ വിലക്കേര്‍പ്പെടുത്തിയിട്ടും ഇത് അവഗണിച്ചാണ് അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ വീണ്ടും പാര്‍ലമെന്റ് സമുച്ചയത്തിലും പ്രതിഷേധമുയര്‍ത്തിയത്.
ഐ ആം അംബേദ്കര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. വിജയ് ചൗക്കില്‍ നിന്ന് പ്രതിഷേധമാര്‍ച്ചുമായാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലേക്കെത്തിയത്. അമിത് ഷാ രാജിവെക്കണമെന്നും അംബേദ്കര്‍ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം.
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ പരിക്കേറ്റ് രണ്ട് ബി.ജെ.പി. എം.പിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി തള്ളിയതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ആക്രമണം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബിജെപി എംപിമാര്‍ ആക്രമിച്ചെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബിആര്‍ അംബേദ്കറുടെ പേര് ഉപയോഗിക്കുന്നത് ഇപ്പോള്‍ ഫാഷനായി മാറിയെന്ന് അമിത് ഷായുടെ രാജ്യസഭ പരാമര്‍ശമാണ് പ്രതിഷേധത്തിന് വഴി തുറന്നത്. ‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍’ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. പകരം ദൈവത്തിന്റെ നാമം ഉപയോ?ഗിച്ചിരുന്നെങ്കില്‍ സ്വര്‍?ഗത്തില്‍ സ്ഥാനം ലഭിക്കുമായിരുന്നുവെന്നും ഷാ പറഞ്ഞിരുന്നു.