കോഴിക്കോട്: മുജ്‌കോ ബാഡ്മിന്റന്‍ അക്കാദമിയുടെ ഉദ്ഘാടനവും, സൗജന്യ ബാഡ്മിന്റന്‍ ക്യാമ്പും, മത്സരവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 21ന്(ശനി) കാലത്ത് 9 മണിക്ക് കോസ്‌മോസ് സിറ്റി സ്‌പോര്‍ട്‌സില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. 22 വരെയാണ് മത്സരം.
23ന് മലബാര്‍ ക്രിക്കറ്റ് ക്ലബ്ബില്‍ മുജ്‌കോ ബാഡ്മിന്റന്‍ അക്കാദമിയുടെ ഉദ്ഘാടനവും തുടര്‍ന്ന് 10 ദിവസം ബാഡ്മിന്റന്‍ ക്യാമ്പും നടക്കും. സമാപന പരിപാടി അക്കാദമി രക്ഷാധികാരി ഡോ.കുഞ്ഞാലി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി.എം.മുസമ്മില്‍, പി.പി.സൈനബ, ഇ.സഫിയ, നിഷ.എന്‍.പി എന്നിവര്‍ പങ്കെടുത്തു.