ആഴ്ചവട്ടം അയല്‍പക്കവേദി; സില്‍വര്‍ ജൂബിലി സ്മരണികയുടെ വിതരണം ചെയ്തു

ആഴ്ചവട്ടം അയല്‍പക്കവേദി; സില്‍വര്‍ ജൂബിലി സ്മരണികയുടെ വിതരണം ചെയ്തു

കോഴിക്കോട്: ആഴ്ചവട്ടം അയല്‍പക്കവേദിയുടെ ജനറല്‍ ബോഡിയോഗവും അയല്‍പക്കവേദിയുടെ ‘സില്‍വര്‍ ജുബിലി സ്മരണിക’ വിതരണോദ്ഘാടനവും ആഴ്ചവട്ടത്തെ അറക്കല്‍ ഹൗസ് കോമ്പൗണ്ടില്‍ നടന്നു. യോഗത്തിന് ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. കഴിഞ്ഞ ജനറല്‍ ബോഡിയോഗത്തിന്റെ മിനിട്ട്‌സും രണ്ട് വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജനറല്‍ സെക്രട്ടറി വിശദീകരിച്ചു. ട്രഷറര്‍ എ കെ അബ്ദുള്‍ റഹ്‌മാന്‍ കണക്കവതരിപ്പിച്ചു. തുടര്‍ന്ന് സില്‍വര്‍ ജുബിലി സ്മരണികയുടെ വിതരണോദ്ഘാടനം സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ ടി പി എം ഫസല്‍, സ്ഥാപക നേതാവും ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റുമായ കെ കെ രാജാമണിക്ക് കോപി നല്‍കി നിര്‍വ്വഹിച്ചു.
പ്രസിണ്ടന്റ് കെ വി സുബ്രഹ്‌മണ്യം അദ്ധ്യക്ഷം വഹിച്ചു. ഉപദേശകസമിതി അംഗങ്ങളായ സലീം എഞ്ചിനിയര്‍ , മുരളീധരന്‍ ലുമിനസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 2025-27 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് കെ രത്‌നകുമാര്‍, ജോയിന്റ് സെക്രട്ടറി പി ആശിഖ്, കെ ടി ഷാഹുല്‍ ഹമീദ്, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംഘാടനത്തിന് നേതൃത്വം നല്‍കി. എ കെ അബ്ദുള്‍ റഹിമാന്‍ നന്ദി രേഖപ്പെടുത്തി.

 

 

ആഴ്ചവട്ടം അയല്‍പക്കവേദി;
സില്‍വര്‍ ജൂബിലി സ്മരണികയുടെ
വിതരണം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *