കോഴിക്കോട്: 6-ാമത്് നാഷണല്‍ ഡിസേബിള്‍ഡ് ഇന്‍ഡോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടുമായ ഒ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഐഎഎസ് മുഖ്യാതിഥിയായി. അംഗപരിമിതികള്‍ മൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ദേശീയ കായിക മത്സരങ്ങളുടെ മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ ഇങ്ങനെയുള്ള പരിപാടികള്‍ മാതൃകകള്‍ ആണെന്ന് എംഎല്‍എ സൂചിപ്പിച്ചു. ഇത്തരം പരിപാടികള്‍ക്ക് കേരളത്തില്‍ അംഗീകാരം നേടിയെടുക്കുന്നതിന് എല്ലാവരും മുന്നിട്ടിറങ്ങണന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഓ രാജഗോപാല്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 10ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍നിന്ന് രണ്ട് ടീമുകള്‍ മത്സരത്തിനുണ്ട്. ഡിസേബിള്‍ഡ് ഇന്‍ഡോര്‍ ക്രിക്കറ്റ് അസോസിയേഷന് കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ. പി. പി. പ്രമോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ കോവിഡ് കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച കോഴിക്കോട് കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനാവര്‍ റഹ്മാന് ഹെല്‍ത്ത് കെയര്‍ എക്സലന്‍സി അവാര്‍ഡ് ജില്ലാ കലക്ടര്‍ സ്നേഹ കുമാര്‍ സിംഗ് നല്കി ആദരിച്ചു. സി.ആര്‍സി കോഴിക്കോട് ഡയറക്ടര്‍ ഡോ. കെ എന്‍ റോഷന് ബിജിലീ,ഡോ. സുരേഷ് പുത്തലത്ത്, സുബൈര്‍ കൊളക്കാടന്‍, ആര് ജയന്ത് കുമാര്‍, തച്ചിലോട്ട് നാരായണന്, ഹസീന ഷംസുദ്ദീന്, ഷീബ തട്ടാരില്‍, ഇഷാന് കൊളക്കാടന്‍, സത്യപ്രകാശ് പി, ടി. ടി. റഫീഖ്, ശ്രീകല ഇ. എം, ലൈല എം. കോയ, ടി. ടി. റഫീഖ്, മടവൂര്‍ സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ് മേളത്തിനു ശേഷം ഗുജറാത്തും ഗോവയും തമ്മിലുള്ള ആദ്യമത്സരം ആരംഭിച്ചു.
6-ാമത് നാഷണല്‍ ഡിസേബിള്‍ഡ് ഇന്‍ഡോര്‍
ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു