കോഴിക്കോട്: മടങ്ങി വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസത്തിനായി പുതിയ പദ്ധതിയുമായി ഗ്ലോബല്‍ പ്രവാസിയും എയിം സോണ്‍
ബിസിനസ് സൊല്യൂഷനും.2030 ആവുമ്പോഴേക്കും 5000 സംരംഭങ്ങള്‍ സബ്‌സിഡിയും ലോണും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് നല്‍കുക എന്നതാണ് പദ്ധതി. കേരളത്തില്‍ പ്രവാസികള്‍ക്കായി നടന്നതില്‍ ഏറ്റവും വലിയ പുനരധിവാസ പദ്ധതി ആയിരിക്കും mission 2k30.
30 നിര്‍മ്മാണ യൂണിറ്റ്കള്‍ക്ക് ആവശ്യമായ രജിസ്‌ട്രേഷന്‍ മുതല്‍ മാര്‍ക്കറ്റിംഗ് വരെ കൃത്യമായ മോണിറ്ററിങ്ങും ട്രെയിനിങ്ങും നല്‍കുന്നു എന്നതും പദ്ധതിയെ വേറിട്ടു നിര്‍ത്തുന്നു. പദ്ധതിയുടെ ലോഗോ പ്രകാശനം നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീ രാമകൃഷ്ണന്‍ നിര്‍വഹിച്ചു. എയിം സോണ്‍
മാനേജിങ് ഡയറക്ടര്‍ പുള്ളാട്ട് നാഫിദ് ഖാന്‍ ,ഡയറക്ടര്‍ മാരായ സജിത്ത് പിപി ,മുഹമ്മദ് നുഹ്‌മാന്‍ കെ , റഫീഖ്ഹസന്‍ പെരിന്തല്‍മണ്ണ പ്രസിഡന്റ് ഗ്ലോബല്‍ പ്രവാസി റിയാദ് , പ്രാത്ഥിരാജ് നാറാത്ത് സെക്രട്ടറി പ്രവാസി ചേമ്പര്‍ , അബ്ദുല്‍ അസീസ് ഒറ്റയില്‍ ചെയര്‍മാന്‍ പ്രവാസി ചേമ്പര്‍ , വിജയന്‍ വി ട്രഷര്‍ WPCC,സലീം പെരുമണ്ണ സെക്രട്ടറി നപിച്ച്, ഗുലാംഹുസ്സൈന്‍ കൊളകാടന്‍ ലോകകേരളമെമ്പര്‍, ബിന്ദു കോഴിക്കോട്, ആയിഷ മാവൂര്‍, ശരീഫ് പാഴൂര്‍ ,അബ്ബാസ് ചേളന്നൂര്‍ തുടങ്ങിയ വ്യത്യസ്തമായ രാഷ്ട്രീയ പ്രതിനിധികള്‍ പങ്കടുത്തു.
പ്രവാസികള്‍ക്ക് പുതിയ പദ്ധതിയുമായി
ഗ്ലോബല്‍ പ്രവാസിയും എയിം സോണ്‍
ബിസിനസ് സൊല്യൂഷനും