ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ദേവസ്വങ്ങള്‍ക്ക് അനുകൂലമായാണ് കോടതി ഉത്തരവ്.നിലവിലെ ചട്ടങ്ങള്‍ പാലിച്ചു ദേവസ്വങ്ങള്‍ക്ക് ആന എഴുന്നള്ളിക്കാം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണു സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്നു തോന്നുന്നില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ശൂന്യതയില്‍നിന്ന് ഉത്തരവിറക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. സര്‍ക്കാരിനും ആന ഉടമകളുടെ സംഘടനകള്‍ക്കും കോടതി നോട്ടിസ് അയച്ചു. ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണു വിധിയിലൂടെ ഉദ്ദേശിക്കുന്നതെന്നു കോടതി പറഞ്ഞു. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ക്കു വിരുദ്ധമാണു ഹൈക്കോടതി നിര്‍ദേശം. വര്‍ഷങ്ങളായി എഴുന്നള്ളിപ്പ് നടക്കുന്നുണ്ട്. എഴുന്നള്ളിപ്പിന്റെ ഉത്തരവാദിത്തം ദേവസ്വങ്ങള്‍ക്കായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

വര്‍ഷങ്ങളായി നടക്കുന്ന ആചാരമാണെന്നും ചട്ടങ്ങള്‍ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തുന്നതെന്നും ദേവസ്വം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിയമങ്ങള്‍ക്കു വിരുദ്ധമാണു ഹൈക്കോടതി നിര്‍ദേശം.

എഴുന്നള്ളിപ്പിന് ആനകള്‍ തമ്മില്‍ 3 മീറ്റര്‍ ദൂരപരിധി പാലിക്കണം, തീവെട്ടികളില്‍നിന്ന് 5 മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണം, ആനകളുടെ 8 മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ എന്നിവയുള്‍പ്പെടെ ഹൈക്കോടതി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

 

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി
ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *