- കോടതിയുടെ കൃത്യമായ ഇടപ്പെടല്‍ കൊണ്ടാണ് പി.സി ജോര്‍ജ് ജയിലായത്
തിരുവനന്തപുരം: പി.സി ജോര്‍ജിന് കഴിഞ്ഞ തവണ ജാമ്യം ലഭിച്ചത് സി.പി.എമ്മും പി.സി ജോര്‍ജും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമായിരുന്നു. എന്നാല്‍, ഇത്തവണ കോടതിയുടെ കൃത്യമായ ഇടപെടലിലൂടെയാണ് പി.സി ജോര്‍ജ് ജയിലായത്.
എസ്.ഡി.പി.ഐയുമായും ആര്.എസ്.എസുമായും തൃക്കാക്കരയില്‍ വിലപേശുകയായിരുന്നു സി.പി.എം. എന്നാല്‍, വര്‍ഗീയവാദികളുടെ കൂട്ടുപിടിക്കില്ലെ യു.ഡി.എഫ് നിലപാടിനൊപ്പം കേരള മനസാക്ഷി നിന്നത് കണ്ടപ്പോഴാണ് പി.സി ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.
വര്‍ഗീയവാദികളുടെ കൂട്ടുപിടിക്കുക വഴി പി.സി ജോര്‍ജിനെ പൂക്കള്‍ വിതറി സ്വീകരിക്കാനുള്ള വഴിയാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കിയതെന്നും വി.ഡി സതീശന് പറഞ്ഞു.