കോഴിക്കോട്: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മയുടെ പ്രഖ്യാപന സംഗമം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചതായി ആഷിഖ് ചെലവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാവി പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ധനരായ 7 ജോഡി യുവതീ യുവാക്കള്‍ക്ക് മംഗല്യ സൗഭാഗ്യം ഒരുക്കുന്നതിനായി സമൂഹ വിവാഹം സംഘടിപ്പിക്കും. വിവാഹത്തിനാവശ്യമായി വരുന്ന എല്ലാ ചെലവുകളും വഹിച്ച് വിവാഹം നടത്തിക്കൊടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. താല്‍പര്യമുള്ള യുവതീ യുവാക്കളെ കണ്ടെത്തുന്നതിനും അവരുടെ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടും സമൂഹ വിവാഹത്തില്‍ പങ്കാളികളാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ മുണ്ടക്കൈയില്‍ നിന്നും അര്‍ഹതപ്പെട്ട ഒരു ജോഡിയെ കണ്ടെത്താന്‍ മുസ്ലിം ലീഗ് വയനാട് പുനരധിവാസ കമ്മറ്റിയുമായി ആലോചിക്കുന്നതാണ്. ആറു മാസത്തിനകം സമൂഹ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സമൂഹ വിവാഹത്തോടൊപ്പം തന്നെ ജീവ കാരുണ്യ സേവന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്താന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സമൂഹ വിവാഹത്തില്‍ പങ്കാളികളാകാന്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
8111914680, 9947538831, 9847236339. വാര്‍ത്താസമ്മേളനത്തില്‍ ആഷിഖ് ചെലവൂര്‍, നവാസ് മൂഴിക്കല്‍, ഷാള്‍ അബ്ദുല്‍ അസീസ്,കെ.പി.സഹീര്‍, എം.കെ.ലത്തീഫ്, എ.സി.അസീസ് എന്നിവര്‍ പങ്കെടുത്തു.
യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മ
സമൂഹ വിവാഹം സംഘടിപ്പിക്കും