രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കാലിഫോര്‍ണിയ ബദാം കഴിഞ്ഞിട്ടേയുള്ളൂ എന്തും

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കാലിഫോര്‍ണിയ ബദാം കഴിഞ്ഞിട്ടേയുള്ളൂ എന്തും

കൊച്ചി: സീസണുകള്‍ മാറുന്നതനുസരിച്ച് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കാലിഫോര്‍ണിയ ബദാം ഉത്തമമാണെന്ന് പഠനം. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പോഷകഗുണങ്ങളടങ്ങിയ ബദാം ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് പോഷകാഹാര വിദഗ്ധ റിതിക സമദ്ദാര്‍. 15 അവശ്യ പോഷകങ്ങള്‍ അടങ്ങിയ കാലിഫോര്‍ണിയ ബദാം വൈവിധ്യമാര്‍ന്നതും ആരോഗ്യകരവുമാണെന്നും റിതിക പറയുന്നു.

പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമായ കാലിഫോര്‍ണിയ ബദാം ദൈനംദിന ഭക്ഷണത്തില്‍ മികച്ച പോഷക ഘടകങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഭക്ഷണമായി ബദാമിനെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകരിച്ചിട്ടുണ്ടെന്നും റിതിക പറയുന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഇന്ത്യക്കാര്‍ക്കായുള്ള ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ബദാമിനെ മികച്ച ആരോഗ്യത്തിനായി ദിവസവും കഴിക്കാവുന്ന പോഷകസമൃദ്ധമായ വിഭവമായി അംഗീകരിക്കുന്നുണ്ട്.

 

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍
കാലിഫോര്‍ണിയ ബദാം കഴിഞ്ഞിട്ടേയുള്ളൂ എന്തും

 

Share

Leave a Reply

Your email address will not be published. Required fields are marked *