നെഹ്റുവും സവര്‍ക്കറും ചരിത്രപുരുഷന്‍മാര്‍
മുംബൈ: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന വി ഡി സവര്‍ക്കറിന് നല്‍കണമെന്ന് ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറെ. നിയമസഭയുടെ ശീതകാല സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജവഹര്‍ലാല്‍ നെഹ്റുവും വി.ഡി സവര്‍ക്കറും ചരിത്രപുരുഷന്‍മാരാണെന്നും അവരെ ചുറ്റിപ്പറ്റിയുള്ള ചരിത്രപരമായ സംവാദങ്ങള്‍ക്ക് അതീതമായി ബിജെപിയും കോണ്‍ഗ്രസും നീങ്ങണമെന്നും രാജ്യത്തെ ബാധിക്കുന്ന നിര്‍ണായക വികസന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും താക്കറെ പറഞ്ഞു. വികസനം, കര്‍ഷകരുടെ പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, തൊഴിലില്ലായ്മ പരിഹരിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണം; ഉദ്ധവ് താക്കറെ