ഒറ്റ തിരഞ്ഞെടുപ്പ് ബില്‍: ഹാജരാകാത്ത ഗഡ്കരിയും സിന്ധ്യയ്ക്കുമടക്കം കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ബിജെപി

ഒറ്റ തിരഞ്ഞെടുപ്പ് ബില്‍: ഹാജരാകാത്ത ഗഡ്കരിയും സിന്ധ്യയ്ക്കുമടക്കം കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ബിജെപി

ന്യൂഡല്‍ഹി: ഒറ്റ തിരഞ്ഞെടുപ്പ് ബില്‍ അവതരണ സമയത്ത് ലോക്‌സഭയില്‍ ഹാജരാകാതെ ഗഡ്കരിയും സിന്ധ്യയ്ക്കുമടക്കം
20 ബിജെപി അംഗങ്ങള്‍ക്ക് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ബിജെപി സര്‍ക്കാര്‍. നിര്‍ബന്ധമായും സഭയിലുണ്ടാകണമെന്നായിരുന്നു പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടും പങ്കെടുക്കാത്ത അംഗങ്ങള്‍ക്കാണ് പാര്‍ട്ടി കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചത്.

ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ്, സി.ആര്‍.പാട്ടീല്‍ എന്നിവരും സഭയിലുണ്ടായിരുന്നില്ല. ശന്തനു ഠാക്കൂര്‍, ജഗദംബിക പാല്‍, ബി.വൈ.രാഘവേന്ദ്ര, വിജയ് ഭാഗല്‍, ജയന്ത് കുമാര്‍, വി.സോമയ്യ, ചിന്താമണി മഹാരാജ്, ഉദയരാജ് ഭോണ്‍സലെ, ജഗന്നാഥ് ശങ്കര്‍ അടക്കമുള്ളവരും പങ്കെടുത്തില്ല. ബില്ലുകള്‍ പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിശോധനയ്ക്കു വിടുമെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബില്ലുകളുടെ അവതരണത്തെ 263 പേര്‍ അനുകൂലിച്ചപ്പോള്‍ 198 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഒരേ സമയമുള്ള തിരഞ്ഞെടുപ്പ് 2034 ല്‍ നടത്തുംവിധമാണു ഭരണഘടനാ ഭേദഗതി ബില്ലിലെ വ്യവസ്ഥ. ഭേദഗതിക്ക് അനുസൃതമായി ഡല്‍ഹിയിലും നിയമസഭയുള്ള കേന്ദ്രഭരണപ്രദേശങ്ങളിലും തിരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ചാണു നിയമഭേദഗതി. ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ വോട്ട് ചെയ്യുന്നവരുടെ ‘മൂന്നില്‍ രണ്ട് ഭൂരിപക്ഷം’ വേണമെന്ന കടമ്പ കടക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയില്ലെന്നു തെളിയിക്കുന്നതാണ് ബില്ലുകളുടെ അവതരണസമയത്തെ വോട്ടെടുപ്പു ഫലം.

 

 

ഒറ്റ തിരഞ്ഞെടുപ്പ് ബില്‍: ഹാജരാകാത്ത ഗഡ്കരിയും സിന്ധ്യയ്ക്കുമടക്കം
കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ബിജെപി

Share

Leave a Reply

Your email address will not be published. Required fields are marked *