മോസ്‌കോ: മോസ്‌കോയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ റഷ്യന്‍ ആണവ സംരക്ഷണ സേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറിലോവ് കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനം.
നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചുവെന്നാരോപിച്ച് കിറിലോവിനെതിരെ യുക്രൈനിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരുന്നുവെങ്കിലും റഷ്യ ആരോപണങ്ങള്‍ നിഷേധിച്ചു.ആണവായുധം, ജൈവായുധം, രാസായുധം തുടങ്ങിയ സുപ്രധാന വിഭാഗങ്ങളുടെ മേധാവിയായിരുന്നു കിറിലോവ്.
റയാസാന്‍സ്‌കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് പുറത്താണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഇഗോര്‍ കിറിലോവും സഹായിയും കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യത്തിന്റെ അന്വേഷണസംഘത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ജനാലകളും മുന്‍വാതിലും തകര്‍ന്നു. 300 ഗ്രാം ടിഎന്‍ടിക്ക് തുല്യമായ ശേഷിയുള്ള ഉപകരണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.
ബോംബ് സ്ഫോടനം; റഷ്യന്‍ ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു