കോഴിക്കോട് : ഇന്ത്യ ആരുടേത് എന്ന ചോദ്യത്തിന് പരിമിതവും സങ്കുചിതവുമായ ഉത്തരങ്ങളാണ് നല്കപ്പെടുന്നതെന്ന് ഹൈദരാബാദ് സര്‍വകലാശാല സാമൂഹ്യ ശാസ്ത്ര വിഭാഗം ഡീന്‍ പ്രൊഫ. ജ്യോതിര്‍മയ ശര്‍മ അഭിപ്രായപ്പെട്ടു. സറീന ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മജി പോലും ഇന്ത്യ ആരുടേത് എന്നതിന് ഭൂമിശാസ്ത്ര അതിര്‍ത്തികളില്‍ ഒതുങ്ങിയ വിശദീകരണമല്ല നല്‍കിയത്. വിശാലാര്‍ത്ഥത്തില്‍ ഇന്ത്യ ആരുടേതുമല്ല എന്ന വിശകലനത്തിലാണ് നാം എത്തുക. മറ്റേത് രാജ്യങ്ങളുടെ മേലുള്ള അവകാശവാദത്തിനും ഇത് ബാധകമാണ്. ഒരേ രാജ്യത്തുള്ളവര്‍ക്ക് തന്നെ പൗരത്വത്തിന്റെ അനുഭവം വ്യത്യസ്തമാണ്. സ്വന്തം പ്രദേശം, സ്വന്തം ഭാഷ തുടങ്ങിയ അനേകം വ്യക്ത്യാധിഷ്ഠിത സത്വങ്ങള്‍ക്ക് ശേഷമാണ് ദേശീയ പൗരത്വം പരിഗണിക്കപ്പെടുന്നത്. അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.പി. സുധാകരന് സ്വാഗതവും, പി. രാജലക്ഷ്മി നന്ദിയും പറഞ്ഞു.
ഇന്ത്യ ആരുടേത് എന്ന ചോദ്യത്തിന് ഉത്തരം
പരിമിതവും സങ്കുചിതവും;പ്രൊഫ. ജ്യോതിര്‍മയ ശര്‍മ