കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, മലബാര്‍ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ 19ന് ( വ്യാഴാഴ്ച) രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കൊയിലാണ്ടി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ സൗജന്യ മെഗാ നേത്ര മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
വ്യാപാര മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണുന്നതായിരിക്കും വരുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബഡ്ജറ്റ് എന്ന സംഘടന വിശ്വസിക്കുന്നു. കേരളത്തിലെ വ്യാപാരികളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്
2017 ലെ തദ്ദേശസ്വരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം പരിമിതമായ നിബന്ധനകളിലൂടെ വ്യാപാര ലൈസന്‍സ് പുതുക്കാന്‍ കഴിയണം.വ്യാപാര ലൈസന്‍സിന്റെ കാലാവധി അഞ്ചുവര്‍ഷമായി നീട്ടണം, വ്യാപാരി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. വ്യാപാരികള്‍ക്ക് കൃത്യമായി ക്ഷേമപെന്‍ഷന്‍ നല്‍കണം. ആനുകൂല്യങ്ങള്‍ നല്‍കുന്നത് പുനഃസ്ഥാപിക്കണം. വികസനത്തിനു വേണ്ടി കടകള്‍ നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരുധിവാസം ഉടനെ നടപ്പിലാക്കണം.
വാര്‍ത്താസമ്മേളനത്തില്‍ പി ..കെ. കബീര്‍ സലാല ലോക കേരളസഭാംഗം( മുഖ്യരക്ഷാധികാരി). കെ. പി. ശ്രീധരന്‍ (പ്രസിഡന്റ്.) എം. ശശീന്ദ്രന്‍ (ജനറല്‍ സെക്രട്ടറി), വി .പി .ബഷീര്‍(വര്‍ക്കിംഗ് പ്രസിഡന്റ്) പങ്കെടുത്തു.
സൗജന്യ മെഗാ നേത്രമെഡിക്കല്‍ ക്യാമ്പ് 19ന്