ദുബായ്: വരുന്ന പൊതു പരീക്ഷയില്‍ 5,7,10, 12 ക്ലാസ്സുകളില്‍ നടക്കുന്ന പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വെങ്ങര നിവാസികളായ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും 10001 രൂപയുള്ള ക്യാഷ് അവാര്‍ഡ് നല്കുവാന് യു.എ.ഇ. രിഫായി ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
വരുന്ന റമളാനില്‍ വെങ്ങര പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കിറ്റ് വിതരണം ചെയ്യുവാന്‍ പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രവാസികളായ നാട്ടുക്കാരുടെ സഹായത്തോടെ ചെറുകിട ബിസ്നസ് സംരഭം ആരംഭിക്കുവാനും, പ്രവാസികള്‍ക്ക് കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ യോഗം അംഗീകരിച്ചു.
കെ.മഹമ്മൂദ്, എം.കെ.സാജിദ്, എം.കെ.ഇക്ബാല്‍, ടി.പി.ഹമീദ്, പുന്നക്കന്‍ അബ്ദുറഹിമാന്, കെ.അര്‍ഷദ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
മുസ്ലിംഗളുടെ ഇടയില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ചില രാഷ്ടീയ പാര്‍ട്ടിയുടെ നിലപാട് പ്രതിഷേധാര്‍ഹവും അപലനീയവുമാണെന്നും കേരളത്തിലെ മതസൗഹാര്‍ദ്ദവും പരസ്പര വിശ്വാസവും സ്നേഹവും ശക്തിപ്പെടുത്തുവാന്‍ മതേതര ജനാധിപത്യവിശ്വാസികള്‍ മുന്നോട്ട് വരണമെന്ന് ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പ്രവര്‍ത്തക സംഗമം ഉല്‍ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ജനറല്‍ സിക്രട്ടറി കെ.ശരീഫ് സ്വാഗതവും ട്രഷറര്‍ നന്ദിയും പറഞ്ഞു.
വരുന്ന പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന
വെങ്ങരയിലെ ഓരോ വിദ്യാര്‍ത്ഥികള്‍ക്ക് 10001 രൂപ
നല്‍കുമെന്ന് വെങ്ങര രിഫായി ജമാഅത്ത് യു.എ.ഇ.കമ്മിറ്റി