വര്‍ധിച്ച അപകടങ്ങള്‍; കടുപ്പിച്ച് സര്‍ക്കാര്‍, റോഡില്‍ പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന്റെ സംയുക്ത പരിശോധന

വര്‍ധിച്ച അപകടങ്ങള്‍; കടുപ്പിച്ച് സര്‍ക്കാര്‍, റോഡില്‍ പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന്റെ സംയുക്ത പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അപകട മരണങ്ങള്‍ സംഭവിച്ചതിന്റെ അടിസ്ഥാനത്തില്‍ റോഡുകളില്‍ പൊലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. റോഡില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എഡിജിപി മനോജ് എബ്രഹാം വിളിച്ചു ചേര്‍ത്ത ഉന്നതതല പൊലീസ് യോഗത്തിലാണ് നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. യോഗ തീരുമാനങ്ങള്‍ നാളെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തെ അറിയിക്കും.

മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത വേഗത്തില്‍ വാഹനം ഓടിക്കല്‍, അശ്രദ്ധമായി വണ്ടി ഓടിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിന് പുറമേ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കല്‍ എന്നിവയ്ക്കെതിരെയും നടപടികള്‍ കടുപ്പിക്കും. ഇതിനായി റോഡുകളില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് കര്‍ശന പരിശോധന നടത്തും. ഹൈവേകളില്‍ 24 മണിക്കൂറും സ്പീഡ് റഡാറുമായാണ് പരിശോധന നടത്തുക.

 

 

വര്‍ധിച്ച അപകടങ്ങള്‍; കടുപ്പിച്ച് സര്‍ക്കാര്‍,
റോഡില്‍ പൊലീസ് മോട്ടോര്‍ വാഹന
വകുപ്പിന്റെ സംയുക്ത പരിശോധന

Share

Leave a Reply

Your email address will not be published. Required fields are marked *