ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇയിലെ ജീവകാരുണ്യ സാംസ്കാരിക സംഘടനയായ ദര്‍ശന കലാസാംസ്കാരിക വേദി പുനഃസംഘടിപ്പിച്ചു. പുതിയ ഭരണസമിതിയുടെ ഭാരവാഹികളായി ഷറഫുദ്ദീന് വലിയകത്ത് മുഖ്യരക്ഷാധികാരിയുംപുന്നക്കന് മുഹമ്മദലി (പ്രസിഡന്റ്), അഖില്‍ ദാസ് ഗുരുവായൂര്‍ (ജനറല്‍ സെക്രട്ടറി), ഷാബു തോമസ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
സി.പി. ജലീല്‍ വര്‍ക്കിംഗ് പ്രസിഡണ്ട്, സക്കരിയ മാട്ടൂല്‍, ഷാഫി അഞ്ചങ്ങാടി വൈസ് പ്രസിഡന്റുമാര്‍, ഷംസീര്‍ നാദാപുരം, കെ.വി. ഫൈസല്‍ ജോ. സെക്രട്ടറിമാര്‍, സി.പി. മുസ്തഫ ജോയിന്റ് ഖജാന്‍ജിയായും തെരഞ്ഞെടുത്തു.
കണ്‍വീനര്‍മാരായി ഷിജി അന്ന ജോസഫ് (വനിതാ വിഭാഗം), ടി.പി. അഷ്റഫ് (ജീവകാരുണ്യ വിഭാഗം), വീണാ ഉല്ലാസ് (കലാവിഭാഗം), മുസ്തഫ കുറ്റിക്കോല്‍ (കായിക വിഭാഗം) എന്നിവരെ നിയമിച്ചു.
സംഘടനയുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബര്‍ 27-ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് വിപുലമായി ആഘോഷിക്കും.