കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സഹായം കിട്ടിയിട്ടില്ല. അര്‍ഹതയുള്ളതൊന്നും കേന്ദ്രം തരാത്തതാണ് നിലവിലെ സ്ഥിയതിയെന്നും മന്ത്രി വി.എന്‍ വാസവന്‍. അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുരന്തം മുഖത്ത് പോലും സഹായം ഇല്ല. പക പോക്കല്‍ സമീപനം ആണോ എന്നും സംശയിക്കുന്നു. വിഴിഞ്ഞം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുള്ള പദ്ധതിയാണ്. കസ്റ്റംസ് ഡ്യൂട്ടി അടക്കം എത്തുന്നത് കേന്ദ്രത്തിലേക്കാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഴിഞ്ഞം തുറമുഖത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. വരുമാന വിഹിതം പങ്കുവെക്കണമെന്നുള്ള നിലപാടില്‍ പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയില്‍ മാറ്റമുണ്ടാകില്ല. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തൂത്തുക്കൂടി സര്‍ക്കാരിന്റെ കീഴിലുള്ള തുറമുഖമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യസഭ എംപി ഹാരീസ് ബീരാന്റെ ചോദ്യത്തിനാണ് കേന്ദ്രം നിലപാട് ആവര്‍ത്തിച്ചത്.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിചിത്രമായ മാനദണ്ഡം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിലാണ് സംസ്ഥാനത്തിന്റെവിയോജിപ്പ്.
വിഴിഞ്ഞം പദ്ധതി; അര്‍ഹതയുള്ളതൊന്നും കേന്ദ്രം
നല്‍കാത്തതാണ് നിലവിലെ സ്ഥിതി, മന്ത്രി വി.എന്‍.വാസവന്‍