കോഴിക്കോട്: കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (ഞായര്‍) ഒരു കോഴിക്കോടന്‍ നിറച്ചാര്‍ത്ത് എന്ന സംസ്ഥാനതല ചിത്രകല ക്യാമ്പിന്റെ സീസണ്‍ ത്രീ കോഴിക്കോട് ഈസ്റ്റ് ഹില്‍ വി.കെ.കൃഷ്ണ മേനോന്‍ ആര്‍ട്ട് ഗ്യാലറി ആന്‍ഡ് മ്യൂസിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ നൂറില്‍ പരം ചിത്രകാരന്മാരും ചിത്രകാരികളും തല്‍സമയം വരയ്ക്കുന്ന ക്യാമ്പില്‍ മൂന്ന് വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ചിത്ര രചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് ചിത്ര രചന നേരില്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ചിത്രകാരനായ പോള്‍ കല്ലാനോട്, ആര്‍ട്ടിസ്റ്റ് മദനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്യാമ്പ് കണ്‍വീനര്‍ ഷാജു നെരവത്ത്, പ്രസിഡണ്‍ സി.കെ.ഷിബുരാജ്, സെക്രട്ടറി ജോയ് ലോനപ്പന്‍ പങ്കെടുത്തു.