കോഴിക്കോട്: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എംപ്ലോയിസ് യൂണിയന്റെ (സിഐടിയു) ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി 18ന് (ബുധനാഴ്ച) സൂചനാ പണിമുടക്ക് നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് റാന്‍ഡോല്‍ഫ് വിന്‍സന്റും, ജില്ലാ ജന.സെക്രട്ടറി സി.ജിന്‍സിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പണിമുടക്കിനോടനുബന്ധിച്ച് സിവില്‍സ്‌റ്റേഷന് മുന്‍പില്‍ ധര്‍ണ്ണയും നടത്തും. സംസ്ഥാനത്ത് 13000ത്തോളം പേരാണ് എന്‍എച്ച് എംല്‍ വര്‍ക്ക് ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ഫണ്ട് ഇതുവരെ സംസ്ഥാനത്തിന് നല്‍കിയിട്ടില്ല.ബ്രാന്റിംഗിന്റെ പേരിലാണ് കേന്ദ്രം ഇത്തരത്തില്‍ പെരുമാറുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ബ്രാന്റിംഗിന്റെ തടസ്സമൊന്നും പറയാതെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുമുണ്ട്. ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിച്ച് അരിയര്‍ ഉടന്‍ നല്‍കുക, പ്രസവാവധി നല്‍കുന്നതിലെ സാങ്കേതികത്വം പരിഹരിക്കുക, എല്ലാ ജീവനക്കാര്‍ക്കും പി എഫ് ആനുകൂല്യം അനുവദിക്കുക, ദിവസ വേതന ജീവനക്കാരെ കരാര്‍ ജീവനക്കാരായി നിയമിക്കുക, സമഗ്രമായ എച്ച് ആര്‍ നയം നടപ്പിലാക്കുക എന്നിവയാണ് സമരത്തിലൂടെ ഉന്നയിക്കുന്നത്. സ്റ്റേറ്റ് മിഷന്‍ ഓഫീസ് ആരോഗ്യ മന്ത്രി നല്‍കുന്ന ഉറപ്പുകള്‍ നടപ്പിലാക്കാന്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നവര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫില്‍ പകുതിയിലധികം പേര്‍ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ ജോലി ചെയ്യുന്നവരാണ്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭം ഉണ്ടാവുമെന്നും, ഇത് ആരോഗ്യ മേഖലയുടെ സംത്ംഭനാവസ്ഥക്കിടയാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ട്രഷറര്‍ ശ്രീധറും സംബന്ധിച്ചു.