കോഴിക്കോട്: താരസംഘടനയായ അമ്മജ ജനുവരി ആദ്യവാരം കുടുംബസംഗമം നടത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ നേതൃത്വത്തിലാവും പരിപാടികള്‍ നടത്തുക. കൊച്ചിയില്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടനയിലെ മുഴുവന്‍ അംഗങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വലിയ പരിപാടി നടത്താനാണ് സംഘടന ലക്ഷ്യമിടുന്നത്. നിലവിലുള്ള അഡ്ഹോക് കമ്മിറ്റിയാവും പരിപാടിക്ക് നേതൃത്വം നല്‍കുക. മെഗാസ്റ്റേജ് ഷോയടക്കമുള്ള പരിപാടികളാണ് പദ്ധതിയിടുന്നത്. ഒരുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണുണ്ടാവുക.
‘അമ്മ’ താരകുടുംബസംഗമം ജനുവരിയില്‍
സുരേഷ് ഗോപിയും മമ്മൂട്ടിയും മോഹന്‍ലാലും
നേതൃത്വം നല്‍കും