മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത, ഭരണഘടനയല്ല; ബിജെപിക്കെതിരെ രാഹുല്‍ഗാന്ധി

മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത, ഭരണഘടനയല്ല; ബിജെപിക്കെതിരെ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത, ഭരണഘടനയല്ലെന്ന് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ചര്‍ച്ചയിലാണ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ഇന്ത്യയുടെ രേഖയാണ് ഭരണഘടനയെന്നും ഗാന്ധിയുടെയും നെഹ്രുവിന്റെയും അംബേദ്കറിന്റെയും ഒക്കെ ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനയുടെ ചെറിയ പതിപ്പ് കൈയില്‍വെച്ചാണ് രാഹുല്‍ സംസാരിക്കാന്‍ തുടങ്ങിയത്.

ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ വാഴ്ത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് ബിജെപി തള്ളിപ്പറയുമോ യെന്നും രാഹുല്‍ ചോദിച്ചു. സവര്‍ക്കറെ വിമര്‍ശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനുള്ള ശ്രമമാണ് ബിജെപിയുടെ തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.അധഃകൃതനാണെന്ന് മുദ്ര കുത്തി ഏകലവ്യന് ദ്രോണാചാര്യര്‍ വിദ്യാഭ്യാസം നിഷേധിച്ചു. ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചെടുത്തതുപോലെയാണ് ഇന്നത്തെ ചെറുപ്പക്കാരുടെ അവസ്ഥ. യുവാക്കള്‍ക്ക് മുകളില്‍ അദാനിക്ക് ബിജെപി പ്രാധാന്യം നല്‍കി. അദാനിക്ക് കരാറുകള്‍ നല്‍കി രാജ്യത്തെ യുവാക്കളുടെ വിരലുകള്‍ മുറിക്കുകയാണ്. അദാനിക്ക് അവസരം നല്‍കിയും, ലാറ്ററല്‍ എന്‍ട്രി അവസരം നല്‍കിയും രാജ്യത്തെ യുവാക്കള്‍ക്ക് അവസരം ഇല്ലാതാക്കുകയാണ്.
യുപിയില്‍ ബിജെപി ഭരണമാണെന്നും അവിടെ മനുസ്മൃതിയാണ് പിന്തുടരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹാത്രസിലെ അതിജീവിതയുടെ കുടുംബത്തെ ഭരണ സംവിധാനം ഒറ്റപ്പെടുത്തിയിരിക്കുന്നു. ഹാത്രസ് കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്ത് വിഹരിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. ദലിതരെ ആക്രമിക്കാന്‍ ഏത് ഭരണഘടനയിലാണ് പറയുന്നത്? രാജ്യത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെല്ലാം പിന്നില്‍ ബിജെപിയാണ്.രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തുല്യത ഇല്ലാതായിരിക്കുന്നു. ജാതി സെന്‍സസ് കൊണ്ടു വാരാത്തത് തുല്യതയില്ലായ്മയുടെ തെളിവാണ്. ഇന്ത്യ സഖ്യം ജാതി സെന്‍സസ് കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപി എല്ലാ ദിവസവും ഭരണഘടനയെ ആക്രമിക്കുകയാണ് രാജ്യത്ത് രാഷ്ട്രീയ സമത്വം ഇല്ലാതായി. അഗ്‌നിവീര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്. .സര്‍ക്കാര്‍ കര്‍ഷകരെ ഉപദ്രവിക്കുന്നു.രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പ്രധാനമന്ത്രി ഇന്ന് മറുപടി പറയും.

 

 

 

 

മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത,
ഭരണഘടനയല്ല; ബിജെപിക്കെതിരെ രാഹുല്‍ഗാന്ധി

 

Share

Leave a Reply

Your email address will not be published. Required fields are marked *