ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് പണം ചോദിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ കേരളത്തില്‍നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു.’കേരളം ഇന്ത്യയിലാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ്എല്‍ഡിഎഫ് എംപിമാര്‍ കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധിച്ചത്. കേന്ദ്രസമീപനം നിരാശാജനകമാണെന്നും രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയായ നടപടിയല്ലെന്നും വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള രാഷ്ട്രീയ സമീപനം അവസാനിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കുന്നില്ലെന്ന് പ്രിയങ്കഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും പാക്കേജ് വേണമെന്ന കാര്യവും ആവശ്യപ്പെട്ടിരുന്നു.
പ്രകൃതി ദുരന്തങ്ങളുണ്ടായി വേദന അനുഭവിക്കുന്ന ഘട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ വിവേചനം പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രീയം മാറ്റിവച്ച് പ്രധാനമന്ത്രി ജനങ്ങളുടെ സംരക്ഷകനാകണം. ഞങ്ങള്‍ വളരെ നിരാശരാണ്. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ചു ദുരിതബാധിതരെ കണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുമെന്നാണ് പ്രതീക്ഷിച്ചത്. രാഷ്ട്രീയത്തിനതീതമായി കേന്ദ്ര സ ര്‍ക്കാര്‍ ദുരിതബാധിതരോട് അനുഭാവ പൂര്‍വ്വം പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് പണം ചോദിക്കുന്ന
കേന്ദ്ര സമീപനം; പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം