കോഴിക്കോട്: ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരണത്തിനിടെ കാറിടിച്ച് ഇരുപതുകാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന ഡാരവര്‍ അറസ്റ്റില്‍. ബെന്‍സ് കാര്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സാബിദിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ാഹനത്തിന്റെ ആര്‍സി റദ്ദാക്കാനും മോട്ടര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.
ബീച്ച് റോഡില്‍ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും ഏക മകനായ ആല്‍വിന്‍ (20) മരിച്ചത്. അപകടത്തെ തുടര്‍ന്ന് കാറുകള്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാന്‍, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
2 കാറുകള്‍ സമാന്തരമായി അതിവേഗത്തില്‍ എത്തുന്ന രംഗം റോഡിന്റെ മധ്യഭാഗത്തു നിന്ന് ആല്‍വിന്‍ ചിത്രീകരിക്കുകയായിരുന്നു. കാറുകള്‍ ആല്‍വിന്റെ തൊട്ടു മുന്നില്‍ എത്തുമ്പോള്‍ നിര്‍ത്താനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ കാറുകളുടെ അതിവേഗം കണ്ട ആല്‍വിന്‍ റോഡിന്റെ വശത്തേക്കു മാറുമ്പോള്‍ ഇടിക്കുകയായിരുന്നു. കാര്‍ ആക്‌സസറീസ് സ്ഥാപനത്തിന്റെ പ്രമോഷന്‍ റീല്‍സ് ആണു ചിത്രീകരിച്ചത്.
ഗള്‍ഫില്‍ ബന്ധുവിന്റെ സ്ഥാപനത്തില്‍ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആല്‍വിന്‍. 2 വര്‍ഷം മുന്‍പു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്. നേരത്തെ ഇതേ സ്ഥാപനത്തിന്റെ റീല്‍സ് ചെയ്തിട്ടുള്ളതിനാല്‍ നാട്ടിലെത്തിയപ്പോള്‍ അവര്‍ വീണ്ടും വിളിക്കുകയായിരുന്നു.
റീല്‍സ് ചിത്രീകരണത്തിനിടെ കാറിടിച്ച് ഇരുപതുകാരന്‍
മരിച്ച സംഭവം;ഡ്രൈവര്‍ അറസ്റ്റില്‍