കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില തിളങ്ങിത്തന്നെ തുടരുന്നു.രണ്ടു ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ ഉണ്ടായത് 1240 രൂപയുടെ വര്‍ധന. തുടര്‍ച്ചയായ രണ്ടാം ദിവസവും വില ഏറി. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 58,280 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 7285ല്‍ എത്തി.
കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കൂടിയത്. ഇടയ്ക്കൊന്നു കുറഞ്ഞെങ്കിലും വീണ്ടും ഉയര്‍ന്നു തന്നെ നില്‍ക്കുയാണ്.
സ്വര്‍ണ വില തിളങ്ങിത്തന്നെ
രണ്ടു ദിവത്തിനിടെ ഉയര്‍ന്നത് 1240 രൂപ