തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പിടിച്ച് യുഡിഎഫ്.
എല്‍ഡിഎഫിന് കനത്ത തിരിച്ചടി. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി.ഇതുവരെ ഫലം വന്ന 29 വാര്‍ഡില്‍ 15 ഇടത്ത് യുഡിഎഫും. എല്‍ഡിഎഫ് 11 ഇടത്ത്. മൂന്ന് വാര്‍ഡില്‍ ബിജെപിയെന്നാണ് സീറ്റ് നില.
തൃശ്ശൂര്‍ നാട്ടികയില്‍ യുഡിഎഫിന് അട്ടിമറി വിജയം. ചൊവ്വന്നൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. സെബി മണ്ടു മ്പാല് 25 വോട്ടിന് വിജയിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭ 41-ാം വാര്‍ഡില്‍ എന്‍ഡിഎ സീറ്റ് നിലനിര്‍ത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗീതാറാണി വിജയിച്ചു.
പാലക്കാട് ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞെടുപ്പില്‍ സി.പി.എമ്മില്‍ നിന്നും പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത് ഉള്‍പ്പെടെ യു.ഡി.എഫിന് നേട്ടം. തച്ചമ്പാറ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടപ്പെടും. ചാലിശ്ശേരി പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ഏഴുവീതം അംഗങ്ങളുടെ പിന്തുണയായിരുന്നു. ഒന്‍പതാം വാര്‍ഡില്‍ കെ.സുജിത 104 വോട്ടുകള്‍ക്ക് വിജയിച്ചതോടെ ടോസിലൂടെ യു.ഡി.എഫിന് ലഭിച്ച പഞ്ചായത്ത് ഭരണം സുരക്ഷിതമായി തുടരാനാവും. കൊടുവായൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ കോളോട്ട് സി.പി.എം നിലനിര്‍ത്തി. സി.പി.എമ്മിലെ എ.മുരളീധരന് 108 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പതിനെട്ടംഗ ഭരണസമിതിയില്‍ പന്ത്രണ്ടു പേരുടെ പിന്തുണയോടെ എല്‍.ഡി.എഫിന് ഭരണം തുടരാനാവും.
കൊല്ലം ഏരൂര്‍ ഗ്രാമപഞ്ചായത്ത് 17 വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മഞ്ജു 87 വോട്ടിന് വിജയിച്ചു. പടിഞ്ഞാറേ കല്ലട അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു കോയിപ്പുറത്ത് 92 വോട്ടുകള്‍ക്ക് വിജയിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ അഡ്വ. ഉഷ തോമസ് 43 വോട്ടുകള്‍ക്ക് വിജയിച്ചു. തേവലക്കര 22 ആം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ അജിതാ സാജന് വിജയിച്ചു. തേവലക്കര 22 ആം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ബിസ്മി അനസ് വിജയിച്ചു. കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് തെക്കേമുറി വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ തുളസി 164 വോട്ടുകള്‍ക്ക് വിജയിച്ചു.
പത്തനംതിട്ട എഴുമറ്റൂര്‍ അഞ്ചാം വാര്‍ഡ് കേബിജെപി സ്ഥാനാര്‍ഥി റാണി ടീച്ചര്‍ 48 വോട്ടുകള്‍ക്ക് വിജയിച്ചു. കോന്നി അരുവാപ്പുലം പഞ്ചായത്ത് 12 വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂര്‍ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോളി ഡാനിയേല്‍ ജയിച്ചു. 1. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു.
കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്ത് ആറാം വാര്‍ഡും പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി . മാടായി പഞ്ചായത്ത് ആറാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. മണി പവിത്രന് 234 വോട്ടിന് വിജയിച്ചു.
ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിംങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സാന്ദ്രാമോള്‍ ജിന്നി 745 വോട്ടുകള്‍ക്ക് ജയിച്ചു.
ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപക്ക് എരുവ വിജയിച്ചു. മഞ്ചേരി നഗരസഭ കരുവമ്പ്രം വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു.
കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിലെ ടി ഡി മാത്യു 247 വോട്ടിന് ജയിച്ചു. ഈരാറ്റുപേട്ട നഗരസഭ 16 വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ റുബീന നാസര്‍ 101 വോട്ടിന് വിജയിച്ചു.
കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 ആം വാര്‍ഡായ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം.
മലപ്പുറം ആലങ്കോട് പഞ്ചായത്തില്‍ വാര്‍ഡ് 18 പെരുമുക്ക് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമന്‍കോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. അഖില മനോജ് ആണ് വിജയിച്ചത്.
തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍
സീറ്റുകള്‍ പിടിച്ച് യുഡിഎഫ്