വെള്ളിയൂരിലെ സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്ന തരത്തില്‍ വളര്‍ന്ന കാടു വെട്ടി ശുചീരിച്ചു.ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന കാട് വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള ഇടമായും ഇവിടം മാറിയിരുന്നു. ഇവിടുത്തെ ഓവ് ചാലുകളും മണ്ണ് മൂടിക്കിടക്കുന്ന അവസ്ഥയിലാണ്. ഒരു മഴ പെയ്യുമ്പോഴേക്കും റോഡ് താറുമാറായി അപകടങ്ങള്‍ പതിവാകുകയും ചെയ്യുന്നു. ഇത് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു അധികൃതര്‍ക്ക് നിവേദനവും നല്‍കി
കെ എം സൂപ്പി മാസ്റ്റര്‍, നസീര്‍ നൊച്ചാട്, ഫിറോസ് കെ ടി, കെ ഹമീദ്, മര്‍ഹബ മുഹമ്മദ്, കെ എം സിറാജ് നേതൃത്വം നല്‍കി.
സംസ്ഥാന ഹൈവേ കാടു വെട്ടി ശുചീകരിച്ചു