മുക്കം:മുന്‍ഗാമികളുടെ പാദമുദ്രകളെ പുതിയ തലമുറക്ക് പരിചിതമാക്കുന്ന വിചാരം മുക്കത്തിന്റെ സുകൃതം സ്മരണിക ഡോ. എം.എന്‍ കാരശ്ശേരി പി.എം ഹബീബ് റഹ്മാന് നല്കി പ്രകാശനം ചെയ്തു. ഒന്നര വര്‍ഷക്കാലത്തെ ശ്രമഫലമായാണ് മുക്കം മുനിസിപ്പാലിറ്റി കാരശേരി കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ അഞ്ഞൂറോളം ആളുകളുടെ ജീവചരിത്ര ഗ്രന്ഥം എം.സി. മുഹമ്മദ് സുബൈര്‍ അത്തൂളി പി.കെ സി മുഹമ്മദ്, ജി അബ്ദുല്‍ അക്ബര്‍ എന്നീ നാലു പേര് ചേര്‍ന്ന് തയ്യാറാക്കിയത്. ലിന്റോ ജോസഫ് എം.എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു പി.കെ.സി മുഹമ്മദ് അധ്യക്ഷനായി. എ.പി മുരളീധരന് പുസ്തകപരിചയം നടത്തി മുക്കം മുനിസിപ്പല്‍ ചെയര്മാന് പി.ടി ബാബു, എന്‍. കെ. അബ്ദുറഹിമാന്, മുക്കം മുഹമ്മദ് പി എം തോമസ് മാസ്റ്റര്‍ ,സി.പി ചെറിയ മുഹമ്മദ്, നിയാസ് ചോല പ്രസംഗിച്ചു. വിചാരം സെക്രട്ടറി സുബൈര്‍ അത്തൂളി സ്വാഗതവും, ട്രഷറര്‍ ജി. അബ്ദുല്‍ അക്ബര്‍ നന്ദിയും പറഞ്ഞു.
‘സുകൃതം സ്മരണിക’ പ്രകാശനം ചെയ്തു