സിറിയയില്‍ ഇനി വിമത ഭരണം

സിറിയയില്‍ ഇനി വിമത ഭരണം

ദമാസ്‌കസ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അസദ് കുടുംബവാഴ്ച തകര്‍ത്താണ്, വിമത സംഘടനയായ ഹയാത് തഹ്രീര്‍ അല്‍ഷാം (എച്ച് ടി എസ്) സിറിയയുടെ ഭരണം പിടിച്ചെടുത്തത്. സിറിയയെ ശുദ്ധീകരിച്ചെന്നാണ് വിമത സൈന്യമായ ഹയാത് തഹ്രീര്‍ അല്‍ഷാം മേധാവി അബു മുഹമ്മദ് അല്‍ ജുലാനി പറഞ്ഞത്.അല്‍ഖായ്ദയുടെ ഉപസംഘടന എന്ന പോലെയായിരുന്നു എച്ച്ടിഎസിന്റെ പ്രവര്‍ത്തന രീതികള്‍.അമേരിക്കയുടെ ഭീകര പട്ടികയിലുള്ള വ്യക്തിയാണ് ജുലാനി.പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് തങ്ങള്‍ ഭീഷണിയല്ലെന്നും സിറിയയുടെ മോചനമാണ് ലക്ഷ്യമെന്നും ജുലാനി വ്യക്തമാക്കി. രാജ്യം നേരിടുന്ന വലിയ ദുരന്തത്തിന്റെ കാരണം അസദ് ഭരണകൂടമാണ്. സാധ്യമായ എല്ലാമാര്‍ഗത്തിലൂടെയും അസദ് ഭരണത്തെ വലിച്ചു താഴെയിടുകയാണ് ലക്ഷ്യമെന്നും ജുലാനി പ്രസ്താവിച്ചു. ലക്ഷ്യത്തിലേക്കെത്താന്‍ മിതവാദിയുടെ പ്രതിച്ഛായയിലേയ്ക്ക് മുഹമ്മദ് അല്‍ ജുലാനി മാറുകയും ചെയ്തിരുന്നു.

വിമതര്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സിറിയയില്‍ വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നത്. വിജയാഹ്ലാദവുമായി തെരുവിലിറങ്ങിയ ജനം ബാഷര്‍ അല്‍ അസദിന്റെ പ്രതിമകളും മറ്റും തകര്‍ത്തെറിഞ്ഞു. സിറിയയിലെ ഇറാന്‍ എംബസി വിമതര്‍ ആക്രമിച്ചു, ഫയലുകളും രേഖകളും നശിപ്പിച്ചു. ജയിലുകള്‍ തകര്‍ത്ത വിമതര്‍ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു. അസദ് ഭരണം അവസാനിപ്പിച്ചുവെന്ന് വിമതര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജനക്കൂട്ടം പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി. കൊട്ടാരത്തില്‍ നിന്നും വിലപിടിപ്പുള്ള പല വസ്തുക്കളും ജനക്കൂട്ടം കൊള്ളയടിച്ചു.
കൊട്ടാരത്തിലെ ഫര്‍ണിച്ചറുകള്‍, ആഭരണങ്ങള്‍, ആഡംബര കാറുകള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ അസദിന്റെ സ്വകാര്യ വസ്തുക്കള്‍ വരെ ജനങ്ങള്‍ കടത്തിക്കൊണ്ടുപോയി. അസദ് ഭരണകൂടത്തിന്റെ പതനം സിറിയന്‍ ജനതയ്ക്ക് ലഭിച്ച ചരിത്രപരമായ അവസരമെന്നാണ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടത്.

 

 

സിറിയയില്‍ ഇനി വിമത ഭരണം

 

Share

Leave a Reply

Your email address will not be published. Required fields are marked *