കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ കുടുംബമൊന്നാകെയും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് ഇനി പുതിയ ഉദ്യോഗ ജീവിതം.ഇന്നു മുതല്‍ വയനാട് കലക്ടേറ്ററില്‍ റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കുകയാണ് ശ്രുതി. എല്ലാം നഷ്ടപ്പെട്ട തന്നെ ചേര്‍ത്തു നിര്‍ത്തിയ എല്ലാവരോടും സന്തോഷം ശ്രുതി സന്തോഷവും കടപ്പാടും അറിയിച്ചു. വയനാട് എഡിഎമ്മിന്റെ ഓഫീസിലെത്തിയാണ് ശ്രുതി പുതിയ ജോലിയില്‍ പ്രവേശിച്ചത്.
ഇന്ന് രാവിലെ റവന്യൂ മന്ത്രി രാജന്‍ സാര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു’- ശ്രുതി പറഞ്ഞു. ജോലിയില്‍ പ്രവേശിക്കാനായി എത്തിയപ്പോള്‍ ശ്രുതിക്കൊപ്പം സിപിഎം നേതാവ് സികെ ശശീന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി തുടങ്ങി വിവിധ രാഷ്ട്രീയനേതാക്കളും ഒപ്പമുണ്ടായിരുന്നു.
ശ്രുതിക്ക് ഇനി പുതിയ ഉദ്യോഗ ജീവിതം