കോഴിക്കോട് : കേരളത്തില്‍ വൈദ്യുതി മന്ത്രി കൊണ്ടുവന്ന വെദ്യുതി ചാര്‍ജ് വര്‍ദ്ധനവ് പൊതുജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണെന്നും ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് വകുപ്പ് മന്ത്രി ചാര്‍ജ് വര്‍ദ്ധനവ് പ്രഖ്യാപിച്ചതെന്നും ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി ടി ആസാദ് ആരോപിച്ചു ഇത്തരം ജനദ്രോഹ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി .കൂടുതല്‍ ജനോപകാരപ്രദമായ പ്രവര്‍ത്തികള്‍ നടത്തേണ്ട ഈ സമയത്ത് വൈദ്യുതി ചാര്‍ജ് പോലെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവര്‍ത്തിയില്‍ നിന്നും വൈദ്യുതി വകുപ്പ് മന്ത്രി പിന്തിരിയണമെന്നും ചെറുകിട വൈദ്യുതി പദ്ധതികള്‍ കൂടുതല്‍ കൊണ്ടുവന്ന് വൈദ്യുതി ചാര്‍ജ് കുറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ്
അംഗീകരിക്കാന്‍ പറ്റില്ല;പി ടി ആസാദ്