ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം. വിവിധ ആവശ്യങ്ങളുന്നയിച്ച് ശംഭു അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കര്‍ഷകരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ 9 കര്‍ഷകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. സമരത്തില്‍ നിന്ന് കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. സംയുക്ത കിസാന്‍ മോര്‍ച്ചയുടേയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടേയും യോഗത്തിന് ശേഷമായിരിക്കും അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കുക. പൊലീസിന്റെ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് പഞ്ചാബിലെ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ മാര്‍ച്ച് ആരംഭിച്ചത്. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, എസ്കെഎം ഗ്രൂപ്പുകളില്‍ നിന്നുള്ള 101 കര്‍ഷകരാണ് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടത്. ഇതിനിടെയാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടുകയും ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിക്കുകയുമായിരുന്നു.
കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം, 9 കര്‍ഷകര്‍ക്ക് പരിക്ക്,
കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങും