കൃത്യമായ കണക്ക് നല്‍കാതെ കേന്ദ്രം എങ്ങനെ പണം തരും; വയനാട് പുനരധിവാസത്തില്‍ സംസ്ഥാനത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൃത്യമായ കണക്ക് നല്‍കാതെ കേന്ദ്രം എങ്ങനെ പണം തരും; വയനാട് പുനരധിവാസത്തില്‍ സംസ്ഥാനത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: വയനാട് പുനരധിവാസത്തിന് കൃത്യമായ കണക്ക് നല്‍കാതെ കേന്ദ്രം എങ്ങനെ പണം തരുമെന്ന് ഹൈക്കോടതി. പുനരധിവാസത്തിന് എസ്.ഡി.ആര്‍.എഫില്‍നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകള്‍ കൃത്യമയായി നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു.
വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്‍. ഫണ്ടിലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. കേന്ദ്രവും സംസ്ഥാവും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

എസ്.ഡി.ആര്‍.എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്നതിന്, രണ്ടു തവണയായി ആകെ 291 കോടി രൂപ കേന്ദ്രം എസ്.ഡി.ആര്‍.എഫിലേക്ക് നല്‍കിയെന്നും സംസ്ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര പണം വയനാടിന്റെ പുനഃരധിവാസത്തിനായി ചെലവഴിക്കുമെന്ന ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ലാതെ പോയത്.വ്യക്തമായ കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.

 

 

കൃത്യമായ കണക്ക് നല്‍കാതെ കേന്ദ്രം
എങ്ങനെ പണം തരും; വയനാട് പുനരധിവാസത്തില്‍
സംസ്ഥാനത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം

Share

Leave a Reply

Your email address will not be published. Required fields are marked *