കോഴിക്കോട്: ക്രസന്റ് ബില്‍ഡേഴ്സിന്റെ 25-ാമത്തെ പ്രൊജക്ടായ ഫ്ളോറിക്കന്‍ ക്രസന്റിന്റെ നിര്‍മ്മാണാരംഭം തോട്ടത്തില്‍ രവീന്ദ്രന് നിര്‍വ്വഹിച്ചു. കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നിത്യാനന്ദ് കമ്മത്ത്, ക്രഡായി കാലിക്കറ്റ് പ്രസിഡന്റ് കെ.ജി.സുഭാഷ് എന്നിവര്‍ സംബന്ധിച്ചു. മലാപ്പറമ്പില്‍ പ്രൊവിഡന്‍സ് കോളേജിന് സമീപം ഫ്ളോറിക്കന്‍ റോഡിലാണ് പുതിയ പ്രൊജക്ട്. രണ്ട്, മൂന്ന് ബഡ്റൂമുകളുള്ള 62 ലക്ഷ്വറി ഭവനങ്ങളാണ് ഫളോറിക്കന് ക്രസന്റിലുണ്ടാവുക. മോഡേണ്‍ ആര്‍ക്കിടെക്ച്വര്‍, മികച്ച സ്പെയ്സ് യൂട്ടിലൈസേഷന്‍, പ്രൈം ലൊക്കേഷന്‍, യാത്രാ സൗകര്യം എന്നിവ പ്രൊജക്ടിന്റെ മേന്മകളാണ്.