കോഴിക്കോട്: അക്ഷരക്കൂട്ടം യു എ ഇ സില്‍വര്‍ ജൂബിലി നോവല്‍ പുരസ്‌ക്കാരം മനോഹരന്‍.വി.പേരകത്തിന്. ‘ഒരു പാകിസ്ഥാനിയുടെ കഥ’ അദ്ദേഹത്തിന്റെ നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
25000 രൂപയും പ്രശസ്തി പത്രവും പ്രശസ്ത ശില്പി നിസാര്‍ ഇബ്രാഹിം രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌ക്കാരം. എം.നന്ദകുമാര്‍, ബാലന്‍ വേങ്ങര, സി.പി. നന്ദകുമാര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് 52 എന്‍ട്രികളില്‍ നിന്ന് പുര്‍സ്‌കാരത്തിനര്‍ഹമായ
നോവല്‍ തെരഞ്ഞെടുത്തത്.
മികച്ച കവര്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരത്തിന് സലീം റഹ്‌മാന്‍ അര്‍ഹനായി. ഓഗസ്റ്റ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഹുസൈന്‍ മുഹമ്മദിന്റെ അകലെ എന്ന നോവലിന്റെ കവര്‍ ചിത്രത്തിന്റെ ഡിസൈനിങ്ങിനാ
ണ് പുരസ്‌കാരം.
കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന പത്ര സമ്മേളനത്തില്‍ ജൂറിമാരായ എം. നന്ദകുമാര്‍, ബാലന്‍ വെങ്ങര, നോവല്‍ പുരസ്‌കാര സമിതി കണ്‍വീനര്‍ ഫൈസല്‍ ബാവ, അക്ഷരക്കൂട്ടം സില്‍വര്‍ ജൂബിലി ആഘോഷ സമിതിയിലെ മുതിര്‍ന്ന അംഗങ്ങളായ പി. ശിവപ്രസാദ്, വി പി റാഷിദ് എന്നിവര്‍ പങ്കെടുത്തു.
ഡിസംബര്‍ 21 ന് രാവിലെ 9:30 മുതല്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.