ന്യൂഡല്‍ഹി: ഇലക്ട്രിക് സ്കൂട്ടറുകളുടെ ഒരു പുതിയ ശ്രേണിയുമായി ഹീറോ മോട്ടോകോര്‍പ്പ് വിപണിയില്‍. വിഡ V2 എന്നുപേരിട്ടിരിക്കുന്ന ശ്രേണിയില്‍ ലൈറ്റ്, പ്ലസ്, പ്രീമിയം ഗണത്തില്‍ പ്രോ എന്നി മൂന്ന് വേരിയന്റുകളാണ് അവതരിപ്പിച്ചത്. വിഡ V2 ലൈറ്റിന്റെ വില 96,000 രൂപയാണ് (എക്സ് ഷോറൂം വില). വിഡ V2 പ്ലസിന് 1.15 ലക്ഷം രൂപ വില വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വിഡ V2 പ്രോയ്ക്ക് 1.35 ലക്ഷം രൂപ വിലയായി നല്‍കണം. ഓരോ വേരിയന്റിനും വ്യത്യസ്ത ബാറ്ററി പാക്ക് ഉണ്ടായിരിക്കും. അത് നീക്കം ചെയ്യാവുന്ന തരത്തിലുള്ളതാണെന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു.
വിഡ V2 ലൈറ്റിന് 2.2 സണവ ബാറ്ററി പാക്കും, ഒറ്റ ചാര്‍ജില്‍ 94 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. മണിക്കൂറില്‍ 69 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. രണ്ട് റൈഡ് മോഡുകളോടെയാണ് ലൈറ്റ് നിരത്തില്‍ ഇറങ്ങുക. റൈഡ്, ഇക്കോ. നീക്കം ചെയ്യാവുന്ന ബാറ്ററി ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.
വില 96,000 രൂപ മുതല്‍
ഇലക്ട്രിക് സ്കൂട്ടറുകളുടെ പുതിയ
ശ്രേണിയുമായി ഹീറോ മോട്ടോകോര്‍പ്പ്