ക്വാറികളില്‍ സബ് കലക്റ്ററുട നേതൃത്തില്‍ പരിശോധന

ക്വാറികളില്‍ സബ് കലക്റ്ററുട നേതൃത്തില്‍ പരിശോധന

കോഴിക്കോട്:സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് സബ് കലക്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ആയുഷ് ഗോയല്‍ ഐ എ എസ്സ് ന്റെ നേതൃതത്തില്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ്, മൈനിംഗ് അന്റ് ജിയോളജി, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ താമരശ്ശേരിയിലെ വിവിധ ക്വാറികളില്‍ പരിശോധന നടത്തി.

ക്വാറിയുടെ ഖാനനാനുമതിയുടെ ഉത്തരവ്, എക്‌സ്‌പ്ലോസീവ് അനുമതി, ശേഖരിച്ച സ്‌ഫോടക വസ്തുക്കളുടെ അളവ്, പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് എന്നിവ സംഘം പരിശോധിച്ചു. ക്വാറിയില്‍ നിയമപരമായി സ്ഥാപിക്കേണ്ട ബോര്‍ഡുകള്‍, ജി പി എസ്സ് കോര്‍ഡിനേറ്റ് മാര്‍ക്കിംഗ്, സുരക്ഷ സംവിധാനങ്ങള്‍ എന്നിവയും ദിനേന ക്വാറിയില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്ന പാറയുടെ അളവ്, പുറത്ത് പോകുന്ന ലോറികളുടെ എണ്ണം എന്നിവ സംബന്ധിച്ച രജിസ്റ്ററുകള്‍ പരിശോധിച്ചു. ജീവനക്കാരുടെ വേതനം, സുരക്ഷ ഉപാധികള്‍, എന്നീ വിവരങ്ങള്‍ ശേഖരിച്ചു.

കോഴിക്കോട് താലൂക്കില്‍ 36 ഓളം ക്വാറികള്‍ ആണു പ്രവര്‍ത്തിച്ച് വരുന്നത്, ഹൈക്കോടതി ഉത്തരവ് പ്രകാരം ക്വാറികളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനു സബ് കലക്റ്ററുടെ നേതൃത്വത്തില്‍ വിജിലന്‍സ് & മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണു പരിശോധന, ഒന്നാം ഘട്ടത്തില്‍ ഒക്‌റ്റോബര്‍ 29 ന്ന്, പരിശോധന നടത്തി കലക്റ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

പരിശോധനയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്റ്റര്‍ പൂജാ ലാല്‍ കെ എ എസ്സ്, ഇന്റര്‍ണ ല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ് , താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി കെ ഫവാസ് ഷമീം, മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ നിന്ന് അസി. ജിയോളജിസ്റ്റ് മാരായ ശ്രുതി, ആര്‍ രേഷ്മ, താമരശ്ശേരി എസ്സ് ഐ സതീശ് വി, തദ്ദേശ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് എം പി ഷനില്‍ കുമാര്‍, എസ് പത്മകുമാര്‍ എന്നിവരും പങ്കെടുത്തു.

 

 

ക്വാറികളില്‍ സബ് കലക്റ്ററുട നേതൃത്തില്‍ പരിശോധന

 

Share

Leave a Reply

Your email address will not be published. Required fields are marked *