സാജിദ സ്മാരക അനുകമ്പ പുരസ്കാരം പി കെ ജമീലക്ക് സമ്മാനിച്ചു
കോഴിക്കോട്:മനുഷ്യര്‍ തമ്മില്‍ ഭിന്നിപ്പിക്കപ്പെടുകയും വെറുപ്പ് പ്രചരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് അനുകമ്പയുടെ മൂല്യം ഏറെ വിലപ്പെട്ടതെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സുദേഷ് എം രഘു. പ്രഥമ ‘ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്കാരം ‘ജമീല പി കെയ്ക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നദ്ധ പ്രവര്‍ത്തക നര്‍ഗീസ് ബീഗം ജമീല പികെയ്ക്ക് പുരസ്കാരം കൈമാറി. വയനാട്,മുണ്ടക്കൈ മേഖലയില്‍ പ്രകൃതി ദുരന്തം നടന്ന ദിവസം മുതല്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയാണ് ജമീല പികെ. ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയന്‍ കെ ജി ജഗദീശന് മുഖ്യാതിഥിയായി.റഷീദ് പുന്നശ്ശേരി, സമദ് പുലിക്കാട്, ഷമീര്‍ ബാവ, ഷംസുദ്ദീന് എകരൂല്‍, ഗഫൂര്‍ കര്‍മ, എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
2022 ആഗസ്റ്റ് 19 ന് കോഴിക്കോട് താമരശ്ശേരിയില്‍ വച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട താമരശ്ശേരി, ചുങ്കം നൂര്‍ മഹലില്‍ ആബിദ് അടിവാരത്തിന്റെ ഭാര്യ ഫാത്തിമ സാജിദയുടെ സ്മരണാര്‍ത്ഥം ഫാസ ഫൗണ്ടേഷന് ആണ് അനുകമ്പ പുരസ്കാരം ഏര്‍പെടുത്തിയത്. 50000 രൂപയും ഫലകവുമായിരുന്നു പുരസ്കാരം.
വെറുപ്പിന്റെ കാലത്ത് അനുകമ്പയുടെ മൂല്യം
ഏറെ വിലപ്പെട്ടത്;സുദേഷ് എം രഘു