ഭഗവദ്ഗീതാ ജ്ഞാന യജ്ഞം നാളെ മുതല്‍ 8 വരെ

ഭഗവദ്ഗീതാ ജ്ഞാന യജ്ഞം നാളെ മുതല്‍ 8 വരെ

കോഴിക്കോട്: സംബോധ് ഫൗണ്ടേഷന്റെയും കേസരിയുടേയും ആഭിമുഖ്യത്തില്‍ ഭഗവദ് ഗീതാജ്ഞാന യജ്ഞം നാളെ മുതല്‍ 8 വരെ കേസരി ഭവനില്‍ (ചാലപ്പുറം) സംഘടിപ്പിക്കുമെന്ന് യജ്ഞ കമ്മിറ്റി അദ്ധ്യക്ഷ ഗായത്രി മധുസൂദനനും സംബോധ് ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ.രാധാകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ (ബുധന്‍) വൈകിട്ട് 6 മണിക്ക് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ ജോണ്‍ മണ്ണാത്തറ യജ്ഞം ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ഉപക്രമഭാഷണം നടത്തും. നാളെ മുതല്‍ 8-ാം തിയതി വരെ വൈകുന്നേരം 6മണി മുതല്‍ 7.30വരെയാണ് യജ്ഞം നടക്കുക.

5-ാം തിയതി മുതല്‍ 8-ാം തിയതി വരെ കാലത്ത് 7 മണി മുതല്‍ 8വരെ ശ്രീനാരായണ ഗുരുവിന്റെ ജനനീ നവരത്‌ന മജ്ഞരി സ്‌തോത്രത്തെ അധികരിച്ച് സ്വാമി പ്രണവാനന്ദ സരസ്വതി പ്രഭാഷണം നടത്തും. 8-ാം തിയതി സംബോധ് ഫൗണ്ടേഷനും ആഴ്ചവട്ടം ഹിന്ദു സേവാ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാതൃപൂജ കാലത്ത് 9 മണി മുതല്‍ ആഴ്ചവട്ടം സമൂഹ മന്ദിരത്തില്‍ നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ സി.ആര്‍.മണികണ്ഠന്‍, ഗീത.കെ, സുദേവന്‍ എന്നിവരും പങ്കെടുത്തു.

 

 

ഭഗവദ്ഗീതാ ജ്ഞാന യജ്ഞം
നാളെ മുതല്‍ 8 വരെ

Share

Leave a Reply

Your email address will not be published. Required fields are marked *