കോഴിക്കോട്:മുനമ്പത്തെ ഭൂമി സംബന്ധിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ജഡ്ജ് നിസാര്‍ കമ്മീഷനും അസന്നിഗ്ധമായി വഖഫ് ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടും മുനമ്പത്തെ വഖഫ് ഭൂമിയെ സംബന്ധിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രചരിപ്പിക്കുന്നതെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജിയും ജന.സെക്രട്ടറി ഒ.പി.അബ്ദുറഹിമാനും പറഞ്ഞു. വഖഫ് ബോര്‍ഡുകളെ നോക്കൂ കുത്തികളാക്കി ശത കോടികളുടെ വഖഫ് സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ കുടില നീക്കങ്ങള്‍ നടത്തുമ്പോള്‍ കേരളത്തില്‍ വി ഡി സതീശനും മുസ്ലീം ലീഗും കൈകോര്‍ത്ത് മുനമ്പം വഖഫ് ഭൂമി തട്ടിയെടുക്കാന്‍ വോട്ട് ബാങ്ക് മുന്നില്‍ കണ്ട് അസത്യം പ്രചരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുനമ്പം വഖഫ് ഭൂമി : വിഡി സതീശന്റെ പ്രസ്താവന
അടിസ്ഥാന രഹിതംഐ എന്‍ എല്‍